Sunday, October 4, 2009

എടാ ഞാന്‍ ആണെടാ ഞാനും ദുബായില്‍ ആണ്...

എല്ലാവര്ക്കും ഈ കഥ സുപരിച്ചതം ആയിരിക്കാം എന്നാലും ഞാന്‍ ഇത് എഴുതുന്നു... അന്ന് ഞാന്‍ ബഹറിനില്‍ ഒരു നല്ല കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. നാട്ടില്‍ നല്ല സാമ്പത്തിക അവസ്ഥ ആണെങ്ങിലും ഗള്‍ഫ്‌ ഒരു സ്വപ്നം ആയതു കൊണ്ട് പോയതാണ്.. എന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും തീരെ താല്പര്യം ഇല്ല. പക്ഷെ എനിക്ക് ഇഷ്ടം ഗള്‍ഫ്‌ തന്നെ ആയിരുന്നു... വര്‍ഷത്തില്‍ ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ എന്റെ അടുത്ത സുഹൃത്ത്‌ എന്റെ കൂടെ ഉണ്ടായിരിക്കും അവനുമായി കുറച്ചു നാള്‍ അടിച്ചു പൊളിച്ചു തിരിച്ചു പോകും.. അവനെയും എന്റെ ഒപ്പം കൂട്ടാന്‍ അവനും ഒരു വിസ സങ്കടിപ്പിച്ചു. അവന്‍ ഗള്‍ഫില്‍ വന്നു നല്ലൊരു ജോലിക്ക് കയറി. പിന്നീട് ഞങള്‍ സന്തോഷത്തില്‍ കഴിഞ്ഞു. അവന്‍ നാട്ടില്‍ പോയി വന്നതിനു ശേഷം എന്റെ ജോലി പോയി ഞാന്‍ നാട്ടിലേക്കു തിരിച്ചെത്തി ... അങ്ങനെ വീണ്ടും അവന്‍ എന്നെ പിരിഞ്ഞു നിന്നു‌ പിന്നെ ഞാന്‍ നാട്ടില്‍ ഒരു ബിസിനസ്‌ തുടങ്ങി അതിനു പിന്നാലെ പാഞ്ഞു.. അവന്‍ ലീവിന് വരുമ്പോള്‍ എന്റെ കൂടെ തന്നെ നില്‍ക്കും... പിന്നെ കുറച്ചു നാള്‍ കഴിഞ്ഞു അവന്‍ പെണ്ണ് കെട്ടി.. പിന്നെ പിന്നെ അവന്‍ നാട്ടില്‍ വന്നാല്‍ എന്റെ കാറും എടുത്തു ഒറ്റ പോക്കാ പിന്നെ അവന്റെ ഫോണ്‍ മാത്രമേ വരാറുള്ളൂ "എടാ ഞാന്‍ നാളെ നാട്ടിലേക്കു വരും നീ വരില്ലേ എയര്‍പോര്‍ട്ടില്‍ " ഇത്ര മാത്രം പോകുന്നത് ഞാന്‍ അറിയുന്നത് എന്റെ കാര്‍ അവന്റെ ഫ്രണ്ട് ആരെങിലും കൊണ്ട് വന്നു തരുമ്പോള്‍ ആണ് .. ഇങ്ങനെ കുറെ നാള്‍ പോയി മറഞ്ഞു അതിനിടക്ക്‌ എന്റെ ബിസിനസ്‌ തകര്‍ന്നു ഞാന്‍ എല്ലാം വിറ്റുപിറക്കി ... നാട്ടില്‍ അലഞ്ഞു നടക്കുമ്പോള്‍ അവനെ ഞാന്‍ വിളിക്കും പക്ഷെ അവിടെ നിന്ന് വിളിച്ചു പറയും " ഇയാള്‍ ബിസി ആണ് കുറച്ചു കഴിഞ്ഞു വിളിക്ക്‌" പിന്നെ അവന്‍ നാട്ടില്‍ വരുന്നതും ഞാന്‍ അറിയാറില്ല പോകുന്നതും ...... എന്റെ ബിസിനെസ്സ്‌ തകര്‍ന്ന വാര്‍ത്ത അവനും അറിഞ്ഞു കാണും അതായിരിക്കും നാട്ടില്‍ വന്നാല്‍ എന്നെ കണ്ടാല്‍ കാണാതെ മാറി നടക്കുന്നത്.... പിന്നീട് ഞാന്‍ കടം വീട്ടാന്‍ വീടും ഗള്‍ഫില്‍ പോയി ദുബായില്‍ ഒരു ചെറിയ ജോലി ആണെങ്ങിലും അതും എടുത്തു നിന്നപ്പോള്‍ ഒരു കാള്‍ "എടാ ഞാന്‍ ആണെടാ ഞാനും ദുബായില്‍ ആണ് നീ വന്ന വിവരം ഒന്ന് വിളിച്ചു അരിക്കാന്‍ പാടില്ലെട"

4 comments:

  1. എന്നിട്ടെന്താ ഇത് വരെ വിളിക്കാഞ്ഞേ..........?

    ReplyDelete
  2. കൊള്ളാട കുട്ട......

    ReplyDelete
  3. കൊള്ളാം ..പക്ഷേ ഒന്നു കൂടി നന്നാക്കണം എഴുത്ത് സോർട്ട് ചെയ്യാൻ ശ്രമിക്കണം ... പിന്നെ ചില തെറ്റുകൾ ഉണ്ട് തിരുത്തണം ...ബാക്കിയെല്ലാം ഓക്കെയ്

    ReplyDelete